കോഴിക്കോട്: പാലത്തായിയിലെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് എംഎസ്എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥകൾ ഇരകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാവണം. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എങ്ങനെയും രക്ഷപ്പെടാം എന്ന തോന്നലാണ് പാലത്തായി കേസിലടക്കം ഉണ്ടായികൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സമിതി വിലയിരുത്തി. പിഞ്ചു ബാല്യങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത ഒരു നാടായി കേരളം മാറാതിരിക്കാൻ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നൽകാനാണ് ഭരണാധികാരികളും നിയമ സംവിധാനങ്ങളും ശ്രദ്ധിക്കേണ്ടത്. ഇത്തരം കേസുകളിൽ രാജ്യത്തെ അഭിഭാഷക സമൂഹം പ്രൊഫഷണൽ എത്തിക്സിനേക്കാൾ സോഷ്യൽ എത്തിക്സിന് പ്രാമുഖ്യം നൽകണമെന്നും എംഎസ്എം അഭ്യർഥിച്ചു.
യോഗത്തിൽ എംഎസ്എം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര സംഗമം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സൈഫുദ്ദീൻ സ്വലാഹി, ട്രഷറർ ജാസിർ രണ്ടത്താണി,ഓർഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാൻ, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ വഹാബ് സ്വലാഹി ആലപ്പുഴ, ഫൈസൽ ബാബു സലഫി, അനസ് സ്വലാഹി കൊല്ലം, ഷാഹിദ് മുസ്‌ലിം ഫാറൂഖി, റഹ് മത്തുള്ള അൻവാരി, ഇഖ്ബാൽ പാലക്കാട്, ജോ.സെക്രട്ടറിമാരായ നവാസ് സ്വലാഹി ഒറ്റപ്പാലം, ആദിൽ ഹിലാൽ, ഇത്തിഹാദ് സലഫി ലക്ഷദീപ്, അബ്ദുസലാം അൻസാരി, യഹ്‌യ മദനി, അമീൻ അസ്‌ലഹ്, സുബൈർ സുല്ലമി, നബീൽ മൂഴിക്കൽ, ശിബിലി മുഹമ്മദ്, അജ്മൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.