പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവസാന നിമിഷം വരെ പോരാടും: ഹൈദരലി തങ്ങള്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അവസാന നിമിഷം വരെ മുസ്ലിം ലീഗ് പോരാടുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട്ടു നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലം ഏല്പിച്ച ദൗത്യം ലീഗ് നിര്‍വഹിക്കും. ഖാഇദെ മില്ലത്തിന്റെ ദര്‍ശനം ശരിയാണെന്നു കാലം തെളിയിക്കുകയാണ്-തങ്ങള്‍ പറഞ്ഞു.

മോഡിയും അമിത് ഷായും തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഈ സമരത്തിന് മുന്നില്‍ ഫാസിസത്തിന് കീഴടങ്ങേണ്ടി വരും. എന്ത് പ്രകോപനം ഉണ്ടായാലും സമാധാനം കൈ വിടരുതെന്നും തങ്ങള്‍.

ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.