ഹൈദരാബാദ് മൗലാനാ ആസാദ് ഉറുദു യൂണിവേഴ്‌സിറ്റി യൂണിയന്‍ ട്രഷറര്‍ സ്ഥാനം എം.എസ്.എഫിന്

ഹൈദരാബാദ്: ദേശീയ സര്‍വകലാശാലകളില്‍ പുതുചരിത്രം രചിച്ച് മുന്നേറ്റുന്ന എം.എസ്.എഫിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ട്രഷറര്‍ ആയി എം.എസ്.എഫ് പ്രതിനിധി ഷഫീഖ് തെരഞ്ഞെടുക്കപ്പെട്ടു.

എം.എസ്.എഫ് സഖ്യമായ എയുഎസ്എഫ് വന്‍ വിജയമാണ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,ജനറല്‍ സെക്രട്ടറി, പോസ്റ്റുകളിലേക്കും സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി.

ഷഫീഖ് 15 വോട്ടിന് വിജയിച്ചതായി ആദ്യം യൂണിവേഴ്‌സിറ്റി വിവരം വന്നെങ്കിലും, പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിച്ച് അവസാന 2 റൗണ്ട് മാത്രം റീ കൗണ്ടിംഗ് നടന്നപ്പോള്‍ വിഷ്ണുപ്രിയ സ്ഥാനാര്‍ഥി 20 വോട്ടിനു ജയിച്ചതായി റിസള്‍ട്ട് വന്നിരുന്നു. എന്നാല്‍ ട്രഷറര്‍ പോസ്റ്റിലേക്കുള്ള വോട്ടുകള്‍ മൊത്തം റീ കൗണ്ടിംഗ് ചെയ്യാന്‍ എ യു എസ് എഫ് അവശ്യപ്പെടുകയായിരുന്നു.

SHARE