എം.എസ്.എഫ് ദക്ഷിണ കേരള റാലി: മേഖല പ്രചരണ യാത്രകള്‍ പൂര്‍ത്തിയായി

ആലപ്പുഴ :’ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ മെയ് 12 ന് ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും, ജന: സെക്രട്ടറി എം.പി നവാസും നയിച്ച മേഖല പ്രചരണ യാത്രകള്‍ക്കു കായംകുളത്ത് ഉജ്ജ്വല പരിസമാപ്തി.ശനിയാഴ്ച്ച എറണാകുളത്ത് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും തിരുവനന്തപുരത്ത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസും പതാക കൈമാറി ആരംഭിച്ച മേഖല പര്യടനങ്ങള്‍ എറണാകുളം,കോട്ടയം,ഇടുക്കി,തിരുവനന്തപുരം,പത്തനംതിട്ട,കൊല്ലം ജില്ലകളിലെ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സമാപിച്ചു.

സംസ്ഥാന നേതാക്കള്‍ മണ്ഡലങ്ങളില്‍ നേരിട്ട് ചെന്ന് റാലിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വജ്ര ജൂബിലി പ്രമേയ വിശദീകരണം നടത്തുകയും ചെയ്തു.സംസ്ഥാന നേതാക്കളുടെ പര്യടനം മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് തീര്‍ത്തും വ്യത്യസ്ത അനുഭവമായി മാറി.ദക്ഷിണ കേരള റാലി ചരിത്ര വിജയമായി തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാണ്ണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓരോ മേഖല പര്യടനങ്ങളും.രണ്ടു പര്യടനങ്ങളും ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം നടത്തി കായംകുളത്ത് സമാപിച്ചു .പര്യടന സമാപന യോഗം മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ എച്ച് ബഷീര്‍ കുട്ടീ ഉദ്ഘാടനം ചെയ്തു.

SHARE