കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ ഖാഇദേ മില്ലത്ത് സ്റ്റഡി സെന്റർ എന്ന നാമദേയത്തിൽ സംഘടനാ പാഠശാല രൂപികരണ കാമ്പയിൻ മാർച്ച് 10 മുതൽ 17 വരെ ദിനങ്ങളിലായി നടത്തുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി നവാസ് എന്നിവർ അറിയിച്ചു.
സംഘടനാ പാഠശാല രൂപീകരണ കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കുന്നതാണ്. കാമ്പയിൻ കാലയളവിൽ സംസ്ഥാനത്തെ മുഴുവൻ കാമ്പസുകളിലും സംഘടനാ പാഠശാല രൂപീകരണം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്. ഖാഇദേ മില്ലത്ത് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാസത്തിൽ ഒരിക്കൽ കാമ്പസുകളിൽ ആനുകാലിക വിഷയങ്ങൾ മുൻ നിർത്തി ചർച്ചാ വേദി സംഘടിപ്പിക്കേണ്ടതാണ്.