വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം; എം.എസ്.എഫ്

മലപ്പുറം : സ്വന്തം സംസ്ഥാനങ്ങളിലേക് മടങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന ട്രെയിന്‍ സംവിധനങ്ങള്‍ക്കായി കാത്തിരിക്കുന്ന വിവിധ സംസ്ഥാങ്ങളിലെ മലയാളീ വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ നിരന്തരം കബളിപ്പിക്കുകയാണന്ന് ാളെ ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി പത്രസമ്മേളനത്തില്‍ പറഞ്ഞു . പല സര്‍വകാലശാലകളുടെയും ഹോസ്റ്റലുകള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് കട്ട് ഓഫ് ഡേറ്റ് നല്‍കിയിരിക്കുകയാണ്. എന്നിട്ടും റെയില്‍വേയുമായി ബന്ധപെട്ടു വിദ്യാര്‍ത്ഥിക്ഷേമത്തിനായി കാര്യമായ ഒന്നും സര്‍ക്കാര്‍ നടത്തിയില്ല.

മെയ് 6ന് മുഖ്യമന്ത്രി പത്ര സമ്മേളനം വഴി നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപെട്ടത് പ്രകാരം ഡല്‍ഹിയിലെ കേരള ഹൗസില്‍
രജിസ്‌ട്രേഷന് ആരഭിച്ചു. 753 കുട്ടികള്‍ രജിസ്റ്റര്‍ ചെയുകയും ചെയ്തു. മെയ് 15 ട്രെയിന്‍ സ്‌പെഷ്യല്‍ ശ്രമിക് ട്രെയിന്‍ പുറപ്പെടുമെന്നു മെയ് 9ന് നോര്‍ക്ക പറഞ്ഞു. എന്നാല്‍ 15 ലക്ഷം രൂപ അടച്ചു ഈ ട്രെയിന്‍ കേരളത്തിലേക്ക് ബുക്ക് ചെയ്യാതെ സര്‍ക്കാര്‍ പിന്മാറി.പിന്നീട് കഞഇഠഇ വഴി ബുക്ക് ചെയ്യണമെന്നു നിര്‍ദേശിച്ചു. ഈ ട്രെയിന്‍ ആണ് ഇന്നലെ കേരളത്തില്‍ എത്തിയത്.. ഇതില്‍ ഡൈനാമിക് ഫെയര്‍ നല്‍കിയാണ് വിദ്യാര്‍ത്ഥിക്കള്‍ എത്തിയത്.. സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ഇന്നലെ ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. മാത്രവുമല്ല അഹമ്മദാബാദ്, കോട്ട, ഗോവ, പണ്‍വെല്‍ തുടങ്ങി സ്ഥലങ്ങളില്‍ സ്‌റ്റോപ്പുകളും ഉണ്ട്.

കേരള സര്‍ക്കാര്‍ ട്രെയിന്‍ നേടിയെടുക്കുവാന്‍ ആത്മാര്‍തഥ കാണികാതിരിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ മെയ് 13 വരെ 642 ശ്രമിക് ട്രെയിനുകള്‍ അവരുടെ സംസ്ഥാനങ്ങള്‍ക്കായി നേടിയെടുത്തു.
ഡജ 301, ബീഹാര്‍ 169, മധ്യ പ്രദേശ് 53, ജാര്‍ഖണ്ഡ് 40, ഒറീസ 38, രാജസ്ഥാന്‍ 8, വെസ്റ്റ് ബംഗാള്‍ 7, ഛത്തീസ്ഗഡ്6, ഉത്തരാഘണ്ട് 4, ആന്ധ്രാ, ജമ്മു മഹാരാഷ്ട്ര 3 വീതം, ഹിമാചല്‍, മണിപ്പൂര്‍, മണിപ്പൂര്‍. കര്‍ണാടക, ത്രിപുര, മിസോറം, തെലങ്കാന ഒന്ന് വീതം ട്രെയിനുകള്‍ ഇത് വരെ സര്‍വീസ് നടത്തി.

ട്രെയിനിനു ബുക്ക് ചെയ്യാന്‍ 15 ലക്ഷം ഡി. പി. സി. സി. കെ.എം.സി.സി മലയാളി സമാജം, തുടങ്ങിയവര്‍ നല്‍കാം എന്നും പറഞ്ഞത് സര്‍ക്കാര്‍ സ്വീകരിച്ചില്ല. 53 കോടി രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചത്..കേരള സര്‍ക്കാരിന്റെ 20000 കോടി പാക്കേജ് എന്തിനുള്ളതാണ്. കേരള ഹൗസ് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വലിയ പരാജയമാണ്. കേരള ഗവണ്മെന്റ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച എക്‌സ് എം.പി. സമ്പത്ത് നേരത്തെ തന്നെ ഡല്‍ഹി വിട്ടു. ഫോണില്‍ പോലും അദ്ദേഹത്തെ ലഭിക്കുന്നില്ല. ഇനിയും നടപടി വന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നടന്ന് വരും എന്ന പ്രധിഷേധം മുഴക്കിയിരിക്കുകയാണ്.. വിവിധ കകഠ, കകങ, അകങട കേന്ദ്ര സര്‍വകാലശാലകള്‍ എന്നിവിടങ്ങളില്‍ എല്ലാം വിദ്യാര്‍ത്ഥികള്‍ പ്രയാസത്തില്‍ കഴിയുന്നു. ഈ പ്രശ്‌നത്തില്‍ ദുരഭിമാനം വെടിഞ്ഞു സര്‍ക്കാര്‍ ഉടന്‍ അനുകൂല നടപടി എടുക്കണമെന്ന് ാളെ ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടു.ാളെ ദേശീയ വൈസ് പ്രസിഡന്റ് പി. വി. അഹമ്മദ് സാജു, ദേശീയ സെക്രട്ടറി ഇ ഷമീര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

SHARE