പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച എം.എസ്.എഫ് ആസാം സംസ്ഥാന പ്രസിഡണ്ടിനെ ആര്‍.എസ്.എസ് ഗുണ്ടകള്‍ ആക്രമിച്ചു

ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന മാര്‍ച്ചിനിടയില്‍ എം.എസ്.എഫ് ആസാം സംസ്ഥാന പ്രസിഡന്റ് തൗസിഫ് ഹുസൈന് നേരെ ആര്‍.എസ്.എസ് ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ തൗസീഫിനെ ആസ്പത്രിയിലേക്ക് മാറ്റാതെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത് ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പൗരത്വബില്ലിനെതിരെ അസമില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബില്ലിനെതിരെ പ്രഖ്യാപിച്ച ബന്ദ് രാവിലെ ആറ് മുതല്‍ ആരംഭിച്ചു. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് എല്ലാ സര്‍വ്വകലാശാലകളും അസാമില്‍ പരീക്ഷകള്‍ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. പ്രതിഷേധക്കാരില്‍ നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ലോക്‌സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. കടുത്ത ഭരണ പ്രതിപക്ഷ വാക്‌പോരിനൊടുവിലായിരുന്നു ബില്ല് പാസാക്കിയത്.

പൗരത്വ ഭേഭഗതി ബില്‍ ലോക്‌സഭയില്‍ പാസായതിനെ തുടര്‍ന്ന് രാജ്യസഭയിലേക്ക് കടന്നു. ലോക്‌സഭാ കടന്ന ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.

SHARE