എം.എസ്.എഫ് സംസ്ഥാന സമ്മേളനം; തീം സോങ് പ്രകാശനം ചെയ്തു

കോഴിക്കോട് : ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15,16 , 17 തീയതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം ‘ തീം സോങ് പ്രകാശനം പ്രതിപക്ഷ ഉപ നേതാവ്
ഡോ എം കെ മുനീര്‍ എം എല്‍ എ നിര്‍വഹിച്ചു.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍,സംസ്ഥാന ജന സെക്രട്ടറി എം പി നവാസ്, വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, സെക്രട്ടറിമാരായ നിഷാദ് കെ സലിം,,എ പി അബ്ദു സമദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് ,ജന സെക്രട്ടറി മുഹമ്മദ് സ്വാഹിബ് ,ലത്തീഫ് തുറയൂര്‍ എന്നിവര്‍ പങ്കെടുത്തു.

SHARE