രോഹിത് വെമുല ദിനം; ഡല്‍ഹിയില്‍ എം.എസ്.എഫ് റാലി

രോഹിത് വെമുല ദിനാചരണത്തോടനുബന്ധിച്ച് എം.എസ്.എഫ് ഡല്‍ഹിയില്‍ നടത്തിയ വിദ്യാര്‍ത്ഥി റാലി ദേശീയ വൈസ്പ്രസിഡന്റ് പി.വി അഹമ്മദ് സാജു ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ഒന്നാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാമൂഹ്യനീതി വാരാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി റാലിയും സംഗമവും നടത്തി. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന ചടങ്ങ് എം.എസ്.എഫ് ദേശീയ വൈസ്പ്രസിഡന്റ് പി.വി അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി മുഹമ്മദ് അത്തീഖ് അധ്യക്ഷത വഹിച്ചു. ഡല്‍ഹി എം.എസ്.എഫ് ഭാരവാഹികളായ അജാസ് അഹമ്മദ്, മുഹമ്മദ് യൂസുഫ്, ഇംറാന്‍ ഖുറേഷി, സയ്യിദ് റാസ, ഷഹബാസ് അമന്‍, ജംഷിദ് പാറക്കല്‍, ഷംസീര്‍ കേളോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SHARE