വയനാട്: വയനാട് ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ എംഎസ്എഫിന്റെ പ്രതിഷേധം. കല്‍പറ്റയില്‍ വച്ച് മന്ത്രിക്കെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സ്‌കൂളിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും രവീന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്നു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു. മന്ത്രിമാര്‍ ഷഹലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.