ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്

കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധപരിപാടി നടത്തിയത്.

നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ദേശീയ അധ്യക്ഷൻ ടി.പി അഷ്‌റഫലി ഉദ്ഘാടനം നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴിറ്റിയിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം നിർവഹിച്ചു ജനറൽ സിക്രട്ടറി ലത്തീഫ് തുറയൂർ ഭാരവാഹികളായ സി.കെ നജാഫ്, എ.പി അബ്ദുൽ സമദ്,ഷറഫു പിലാക്കൽ, കെ.എം ഫവാസ്, അഷഹർ പെരുമുക്ക്, ഫാരിസ് പൂക്കോട്ടുർ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് കൊടുവള്ളിയിൽ സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ് നേതൃത്വം നൽകി. വയനാട്ടിൽ കൽപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജൽ ,കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ എം എസ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി നേതൃത്വം നൽകി. തൃശ്ശൂർ ചേലക്കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം, കോട്ടയം ചങ്ങനാശ്ശേരിയിൽ സംസ്ഥാന സിക്രട്ടറി ബിലാൽ റഷീദ് കൊല്ലം ചവറയിൽ സംസ്ഥാന സെക്രട്ടറി ഫിറോസ് പള്ളത്ത് നേതൃത്വം നൽകി.

തിരുവനന്ത പുരത്ത് നെയ്യാറ്റിൻ കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്ക്, കണ്ണൂർ പയ്യന്നൂരിൽ ഷജീർ ഇഖ്ബാൽ, ആലപ്പുഴ അമ്പലപ്പുഴയിൽ അഡ്വ അൽത്താഫ് സുബൈർ എന്നിവർ നേതൃത്വം നൽകി.

വടകരയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ എം. എസ്. എഫ് പ്രസിഡന്റ് അഫ്നാസ് ചോറോട്, മലപ്പുറത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫവാസ് പൂക്കോട്ടൂർ, ജില്ല ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ്, ഉൾപ്പെടെയുള്ളവരെ നേതാക്കളെ പോലീസ് ബലപ്രയോഗം നടത്തി അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥി അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമരവുമായി എം. എസ്. എഫ് രംഗത്ത് വരുമെന്ന് പ്രസിഡന്റ് പികെ നവാസും ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും അറിയിച്ചു.