ഷഹല ഷെറിന്റെ മരണം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കൊയിലാണ്ടിയില്‍ എം.എസ്.എഫ് കരിങ്കൊടി കാട്ടി

കോഴിക്കോട്: ഷഹല ഷെറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ കൊയിലാണ്ടിയില്‍ എംഎസ്എഫ് കരിങ്കൊടി കാട്ടി. സംഭവത്തില്‍ എട്ടു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആസിഫ് കലാം, ജഗ മുഹമ്മദലി, അഫ്രിന്‍ ഇസ്മായില്‍, സാബിത്ത് നടേരി, സിഫാദ് ഇല്ലത്ത്, ശാക്കിര്‍ മാതാവഞ്ചേരി, മിന്‍ഹാജ് മാടാക്കര, ജാസിദ് മിസ്‌ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി സര്‍വ്വജനാ സ്‌കൂളില്‍ നിന്ന് പാമ്പുകടിയേറ്റു ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലാണ് എംഎസ്എഫിന്റെ പ്രതിഷേധം. നേരത്തെ, വയനാട്ടിലും മന്ത്രിക്കെതിരെ എംഎസ്എഫ് കരിങ്കൊടികാട്ടി പ്രതിഷേധിച്ചിരുന്നു.