തൃശൂര്‍:കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖലയെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തിയ വിദ്യാര്‍ത്ഥി വിചാരണയുടെ ഭാഗമായി എം.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ്കാര്‍ഡ് പ്രൊട്ടസ്റ് ശ്രദ്ധേയമായി.വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതികത്തുകള് എഴുതി അയച്ചു.
ഓണ്‍ലൈന്‍ ക്ലാസുകളിലെ തിരുത്താത്ത അപാകതകള്‍,പൂര്‍ത്തിയാകാത്ത പാഠപുസ്തകവിതരണം ,ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയത്തിനയച്ച ഉത്തരക്കടലാസുകള്‍ കാണാതായതിലെ സര്‍ക്കാര്‍ അനാസ്ഥ എന്നീ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരാതികള്‍ അയച്ചത്.ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് കാലാനുസൃതമായ മാറ്റങ്ങളിലൂടെ കുത്തഴിഞ്ഞ് കിടക്കുന്ന വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വിവിധ കേന്ദ്രങ്ങളിലായി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം ,ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍
ജനറല്‍ സെക്രെട്ടറി ആരിഫ് പാലയൂര്‍ ജില്ലാ ഭാരവാഹികളായ മുഹമ്മദ് നഈം,സി.എ.സല്മാന് ,ഫഈസ് മുഹമ്മദ്,ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എസ്.സ്വാലിഹ്, കെ.എം.ജിംഷാദ് , എം.ഐ സകരിയ പി.എസ്.മൊയ്ദീന് ,സുഹൈല്‍,ഫര്ഹാന് പാടൂര്‍ ,ഹാഷിം വാടാനപ്പിള്ളി ,പി.എസ്.ആഷിക് എന്നിവര്‍ സംബന്ധിച്ചു.