അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളുടെ നാട്ടിലേക്കുള്ള തിരിച്ച് വരവ് ; എംഎസ്എഫ് ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളുടെ നാട്ടിലേക്കുള്ള തിരിച്ച് വരവുമായി ബന്ധപ്പെട്ട് എംഎസ്എഫ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഒരു മണിക്കൂറിനകം കോടതി വിധി പറയും.

രാജ്യത്ത് കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പഠനങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി ട്രെയിനുങ്ങുള്‍ക്കും ആയി അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി കേരളത്തിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും അതത് ചെക്ക്‌പോസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും തുടങ്ങിയ അവശ്യ സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് നവാസ് അഡ്വ. പി. ഇ സജല്‍ മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തിരുന്നു.

അടിയന്തര സാഹചര്യം പരിഗണിച്ച് ഞായറാഴ്ച്ച ആയിട്ടും ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചു. വിദ്യാര്‍ഥികളടക്കം ഉള്ളവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കം സര്‍ക്കാര്‍ നല്‍കണമെന്നും വിവിധ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കണം എന്നും ഹൈക്കോടതി ഉത്തരവിട്ടു. ലോക ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചും മാത്രമേ അതിര്‍ത്തികളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ സാധ്യമാകുമെന്നും സര്‍ക്കാറിന്റെ പാസ് ലഭിക്കത്തക്ക വിധത്തില്‍ ഉള്ള നടപടി ക്രമങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പൂര്‍ത്തീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

SHARE