ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി എം.എസ്എ.ഫ് പള്ളങ്കോട് ശാഖ ടി.വി സ്ഥാപിച്ചു.

പള്ളങ്കോട് : ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി എം.എസ്.എഫ്‌ പള്ളങ്കോട് ശാഖ ടി.വി സ്ഥാപിച്ചു. കെ. കുഞ്ഞിപ്പ ഹാജി സ്മാരക മന്ദിരത്തിൽ സ്ഥാപിച്ച ടി.വി രാജ് മോഹൻ ഉണ്ണിത്താൻ എം.പി സ്വിച് ഓൺ കർമം നിർവഹിച്ചു. എം.എസ്.എഫ്‌ ശാഖാ ജനറൽ സെക്രട്ടറി ആഷിർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഷബീബ് സി.കെ അധ്യക്ഷത വഹിച്ചു. എബി ബഷീർ പള്ളങ്കോട്, ഗംഗാധരൻ നായർ, എം.എ അബ്ദുൽ ഖാദർ, എ. ഹമീദ്, ഷബീർ സി.കെ, വാർഡ് മെമ്പർ ശുഹൈബ് എ, അഷ്റഫ് എ.പി, അബ്ദുൽ സത്താർ പി.എം, അൻവർ സാദത്ത്, ശംസീദ്‌, സൈഫുദ്ദീൻ , നൗഫൽ ,ബഹ്ശദീൻ സംബന്ധിച്ചു.

SHARE