എംഎസ്എഫ് സ്‌കോളർഷിപ്പ് പദ്ധതി ഓൺലൈൻ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലപ്പുറം: എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിഎ, സിഎംഎ, എസിസിഎ, സിഎംഎ യുഎസ്, സിഎംഎ ഇന്റർ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയുടെ ഓൺലൈൻ എംഎസ്എഫ് സ്‌കോളർഷിപ്പ് പദ്ധതി ഓൺലൈൻ രജിസ്‌ട്രേഷന്‍ ആരംഭിച്ചു മുസ്‌ലിംലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി എംപി ഉദ്‌ഘാടനം ചെയ്തു.
ചന്ദ്രിക ദിനപത്രവും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച റിസൾട്ടുള്ള സ്ഥാപനമായ ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറവും ചേർന്നാണ് എംഎസ്എഫ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ്ടു, ഡിഗ്രി വിദ്യാർഥികളായ മുന്നൂറിൽപരം വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരം സ്കോളർഷിപ് നൽകും, ചടങ്ങിൽ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വിഎ വഹാബ്, ട്രഷറർ പിഎ ജവാദ്, സീനിയർ വൈസ് പ്രസിഡണ്ട് ഹക്കീം തങ്ങൾ , ഭാരവാഹികളായ ഫവാസ് പനയത്തിൽ, കെഎം ഇസ്മായിൽ, ടിപി നബീൽ, യു ബാസിത്ത്, ചന്ദ്രിക പ്രതിനിധി എൻ.കെ.റിയാസുദ്ധീൻ, എന്നിവർ സംബന്ധിച്ചു.
ഈ ലിങ്ക് വഴി https://bit.ly/riseup-scholarshbip-registration രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് : 0483 2735902, 7560969000

SHARE