വയനാട് പാക്കിസ്ഥാനിലാണോ? അമിത് ഷായുടെ സംശയത്തിന് എം.എസ്.എഫ് നേതാവിന്റെ മറുപടി

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി ചിത്രീകരിച്ച് വോട്ടാക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിന് എം.എസ്.എഫ് നേതാവിന്റെ വായടപ്പന്‍ മറുപടി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പ്രചരണ റാലി കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനിലാണോ ഇന്ത്യയിലാണോ മത്സരിക്കുന്നതെന്ന് സംശയം തോന്നിയെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ബി.ജെ.പി റാലിയില്‍ പറഞ്ഞത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂരാണ് അമിത് ഷാക്ക് ഫെയ്‌സ്ബുക്കില്‍ മറുപടി നല്‍കിയിരിക്കുന്നത്. വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നത് പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേക്കാണോ എന്നാണ് മിസ്ഹബിന്റെ ചോദ്യം.

SHARE