എം.എസ്‌.എഫ്‌ സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക്‌ പ്രൗഢോജ്ജ്വല തുടക്കം

കണ്ണൂർ: ‘ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്’ എന്ന പ്രമേയത്തിൽ ഡിസംബർ 20,21,22,23 തീയതികളിലായി കോഴിക്കോട്‌ നടക്കുന്ന എം.എസ്‌.എഫ്‌ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കണ്ണൂരിൽ നിന്നും പ്രയാണം ആരംഭിച്ചു. എം.എസ്‌.എഫ്‌ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.അഹമ്മദിന്റെ ജന്മ നാട്ടിൽ നിന്നും മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്‌ ജാഥ നായകൻ നിഷാദ്‌ കെ.സലീമിനു പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.മുസ്ലിം ലീഗ്‌ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൾ ഖാദർ മൗലവി, പി.കുഞ്ഞു മുഹമ്മദ്‌, അബ്ദുൾ കരീം ചേലേരി, ജാഥ വൈസ്‌ ക്യാപ്റ്റൻ കെ.കെ.എ അസീസ്‌, ജാഥ ഡയറക്ടർ എ.പി.അബ്ദുസമദ്‌‌, വി.പി.വമ്പൻ, കെ.പി.താഹിർ, സി.സമീർ ,പി.എ തങ്ങൾ, പി.സി.കുഞ്ഞഹമ്മദ്‌, മുസ്‌ലിഹ് മഠത്തിൽ, അഷ്രഫ്‌ കാഞ്ഞിരോട്‌ തുടങ്ങിയവർ പങ്കെടുത്തു.

18നു കാലത്ത്‌ അരിയിൽ അബ്ദുൾ ശുക്കൂറിന്റെ ഖബറിടത്തിലെ പ്രാർത്ഥനയും, എം.എസ്‌.എഫ്‌ മുൻ സംസ്ഥാന പ്രസിണ്ടണ്ട്‌ അഡ്വ.പി.ഹബീബ്‌ റഹ്‌മാന്റെയും, മർഹും കെ.വി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്ററുടെയും വസതികളിൽ ചെന്ന് ജാഥ നായകൻ പ്രാർത്ഥനയും,അനുഗ്രഹങ്ങളും തേടി.
എം.എസ്‌.എഫ്‌ നേതാക്കളായ ജാഥ സ്ഥിരാംഗങ്ങളായ ഷജീർ ഇഖ്ബാൽ, ജാസിർ.ഒ.കെ, അഫ്‌നാസ്‌ ചോറോട്‌, അനസ്‌ എതിർത്തോട്‌, ഇർഷാദ്‌ മൊഗ്രാൽ, സി.കെ.നജാഫ്‌, കെ.വി.ഉദൈഫ്‌, മുഹമ്മദ്‌ കുഞ്ഞി കുപ്പം, ലത്തീഫ്‌ തുറയൂർ, നസീർ പുറത്തീൽ, സാദിഖ്‌ പാറാട്‌, ആസിഫ്‌, ഷമീർ പാഴൂർ, ഷഖീബ്‌ നീർച്ചാൽ, അസ്ലം പാറേത്ത്‌, മുഹമ്മദ്‌ എം.കെ.പി, തുടങ്ങിയവർ പങ്കെടുത്തു.

ഒന്നാം ദിവസം പെരിങ്ങത്തൂരിൽ സമാപിക്കുന്ന ജാഥ രണ്ടാം ദിവസം നാദപുരത്ത്‌ നിന്ന് ആരംഭിക്കും. ജാഥ 20 നു കോഴിക്കോട്‌ സമാപിക്കും.

SHARE