എം.എസ്.എഫ് ആസ്ഥാന മന്ദിരം ഹബീബ് സ്റ്റുഡന്‍സ് സെന്റര്‍ ഫെബ്രുവരി 2ന് ഹൈദരലി തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കും


കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരം ഹബീബ് സ്റ്റുഡന്‍സ് സെന്റര്‍ നവീകരണം പൂര്‍ത്തീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 2 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കുന്നു. കോഴിക്കോട് നാലാം റെയില്‍വെ ഗേറ്റിന് സമീപമുള്ള നിലവിലുണ്ടായിരുന്ന എം.എസ്.എഫ് ആസ്ഥാന മന്ദിരമാണ് നവീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഗവേഷണത്തിനുതകുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

ഖത്തര്‍ കെ.എം.സി.സിയുടെയും യു.എ.ഇ കെ.എം.സി.സിയിലെ ദുബൈ, അബുദാബി, ഷാര്‍ജ, ഫുജൈറ, സൗദി കമ്മിറ്റികളായ ദമാം, റിയാദ്, ജിദ്ദ, മക്ക, മദീന, തായിഫ്, ബഹ്‌റൈന്‍, മസ്‌കറ്റ്, സലാല, കെ.എം.സി.സിയുടെയും വിവിധ ജിസി.സി കെ.എം.സി.സികളുടെയും സഹകരണത്തോടെ നവീകരിച്ച സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തില്‍ കെ.എം സീതി സാഹിബ് കൊര്‍ദോവ ഹാള്‍(ഖത്തര്‍ കെ.എം.സി.സി), പി.എം ഹനീഫ് ലൈബ്രറി (ദുബൈ കോഴിക്കോട് ജില്ല), ശിഹാബ് തങ്ങള്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍, സി.എച്ച് മുഹമ്മദ് കോയ ഡിജിറ്റല്‍ ലൈബ്രറി, ഖായിദേ മില്ലത്ത് ദയ മന്‍സില്‍ തുടങ്ങിയ സൗകര്യങ്ങളോട് കൂടി അണിയിച്ചൊരുക്കിയതിനാല്‍
വിവിധ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ആവശ്യമായ പരിശീലന പരിപാടികള്‍, വിദ്യാഭ്യാസ പരിശീലന ക്യാമ്പുകള്‍, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാക്കാന്‍ സാധിക്കുന്ന രീതിയില്‍ വീഡിയോഓഡിയോ സാങ്കേതിക സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങിയവ ആസ്ഥാന മന്ദിരത്തിന്റെ ഭാഗമാണ്. നിലവില്‍ ഹബീബ് സ്റ്റുഡന്‍സ് സെന്റര്‍ കേന്ദ്രമായി ഖത്തര്‍ കെഎംസിസിയുടെ സഹായത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ ബാച്ചായി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസ് പരിശീലന പദ്ധതി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം വിദ്യാര്‍ത്ഥി വസന്തത്തിന്റെ സമ്മേളന വേദിയില്‍ വെച്ച് സമ്മേളന ഉപഹാരമായി സമര്‍പ്പിക്കപ്പെട്ട ഹബീബ് സ്റ്റുഡന്‍സ് സെന്ററിന്റെ പ്രവേശന ചടങ്ങ് ഫെബ്രുവരി 2 ഞാഴറായ്ച വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ച് കൊണ്ട് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സമ്മേളന ഉപഹാരമായി വിദ്യാഭ്യാസ സമിതി, കല സാഹിത്യ വേദി, ഗവേഷക സമിതി, ക്യാമ്പസ് വളണ്ടിയര്‍ എന്നിവയുടെ ഘടന പ്രഖ്യാപിക്കും. സമ്മേളന പ്രതിനിധികള്‍ക്കുള്ള ഗിഫ്റ്റ് വിതരണവും നടക്കും. പ്രസ്തുത ചടങ്ങ് മഹനീയമാക്കുന്നതിനും തുടര്‍ന്ന് നടക്കുന്ന സ്‌നേഹ വിരുന്ന് മഹനീയമാക്കുന്നതിനും മുസ്‌ലിം ലീഗിന്റെ വിവിധ നേതാക്കള്‍ സംബന്ധിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.