മദ്യ ലഹരിയില്‍ ഇന്നോവയില്‍ യുവാക്കളുടെ മരണപ്പാച്ചില്‍;എം.എസ്.എഫ് ഹരിത നേതാവിന് ദാരുണാന്ത്യം

മദ്യപാനികളായ ഒരു കൂട്ടം യുവാക്കളുടെ മരണപ്പാച്ചിലില്‍ എം.എസ്.എഫ് ഹരിത നേതാവിന് ദാരുണാന്ത്യം. എടക്കര പാലേമാട് എസ്.വി.പി.കെ കോളേജിലെ എം.എസ്.എഫ് ഹരിതയുടെ സജീവ പ്രവര്‍ത്തകയായിരുന്ന റാഷിദയാണ് അപകടത്തില്‍ മരണപ്പെട്ടത്.അകമ്പാടം മണ്ണുപ്പാടതത്ത് വെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ റാഷിദയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മദ്യപാനികളായ ഒരു സംഘം യുവാക്കളുള്ള ഒരു ഇന്നോവ റാഷിദ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി സംഭവത്തില്‍ അനുശോചിച്ചു.

SHARE