എം.എസ്.എഫ് പ്രകടനത്തില്‍ പാക് പതാകയെന്ന ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്‌

പേരാമ്പ്ര സിൽവർ കോളേജിലെ ക്യാമ്പസ് ഇലക്ഷൻ പ്രചരണത്തിൽ ഉപയോഗിച്ച എം എസ് എഫ് പതാകയുമായി ബന്ധപെട്ട് ആര്യോഗ കരമല്ലാത്ത ചില ചർച്ചകൾ നടക്കുന്നുണ്ട്.സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയിൽ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ വീഴരുതെന്ന് താൽപര്യപ്പെടുന്നു. നമ്മുടെ ദേശീയ പതാക ഉപയോഗിക്കാനുള്ള നിയമം വളരെ ഗൗരവമാണെന്നിരിക്കെ ദേശീയപതാകയോട് നിറം കൊണ്ട് സാമ്യതയുള്ള കൊടികൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിയമ നടപടിക്ക് വിധേയമാകാത്തത് സാമ്യതക്കപ്പുറം ഇത് വ്യത്യസ്തമാണ് എന്നുള്ളത് കൊണ്ടാണ്.എം എസ് എഫ് പതാകയുടെ കൃത്യമായ അളവിലും വലിപ്പത്തിലുമല്ല വിദ്യാർത്ഥികൾ ഏന്തിയ പതാകയെന്നത് ശരിയാണ് എം.എസ്.എഫ് എന്ന് അതിൽ എഴുതിയിട്ടുമില്ല മറ്റു സംഘടനകളും അനൗദ്യോഗികമായി പ്രചാരണോപാധിയായി പതാകയുടെ ഘടന മാറ്റുന്നത് ശ്രദ്ദയിൽ പെട്ടിട്ടുണ്ട് പരമാവധി പതാകയുടെ ഘടന മാത്രം ഉപയോഗിക്കൽ ചില തെറ്റിദ്ദാരണകൾ തിരുത്താൻ നല്ലതാണെന്ന് സാന്ദർഭികമായി ഒാർമ്മിപ്പിക്കുന്നു ആവേശമല്ല ആദർശമാണ്പ്രസക്തമാകേണ്ടത് .പക്ഷെ അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ഇത്തരമൊരു പ്രത്യേക കാലത്ത് ഭൂഷണമല്ല നിറം കൊണ്ടും ചിഹ്നങ്ങൾകൊണ്ടും പ്രതീകങ്ങൾ കൊണ്ടും പല പതാകകളും മറ്റു പല പതാകയുമായി സാമ്യതയുള്ളത് വേറെയും നമുക്ക് കാണാം. അളവും കൃത്യതയുമൊക്കെയാണ്ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാകുന്നതെന്നതിനാൽ ഈ ആരോപണം വില കുറഞ്ഞതാണ് .പ്രവർത്തകർ മുകളിൽ പച്ചയും താഴെ വെള്ളയുമുള്ള എം എസ് എഫ് പതാകയുടെ പ്രതീകാത്മക രൂപമാണ് വടിയിൽ കെട്ടിയത് അത് ചിത്രത്തിൽ വ്യക്തമാണ് പിന്നീട് വടി പൊട്ടിയപ്പോൾ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്നത് വ്യക്തമാണ് രാഹുൽ ഗാന്ധിയുടെ പ്രചരണത്തിൽ വയനാട്ടിൽ ഉയർത്തിയ ലീഗ് പതാകയും സമാന ആരോപണത്തിന് വിധേയമായതിനാൽ ഈ അസുഖം ജനാധിപത്യ വിശ്വാസികൾ വേഗത്തിൽ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു

SHARE