കലോത്സവം നിര്‍ത്തിവെച്ചാല്‍ സമാന്തര കലോത്സവം സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ്

കോഴിക്കോട് : പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കുകയാണെങ്കില്‍ കലാപ്രതിഭകള്‍ക്കായി എം.എസ്.എഫ് വേദിയൊരുക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍. സംസ്ഥാന വ്യാപകമായി എം.എസ്.എഫ് ‘മാറ്റ്’ കലോത്സവങ്ങള്‍ സംഘടിപ്പിക്കും. കലോത്സവം നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് എം.എസ്.എഫ് നിവേദനം നല്‍കിയിട്ടുണ്ട്. ഏറെക്കാലമായി കഠിനാധ്വാനം ചെയ്യുന്ന കലാപ്രതിഭകളുടെ പ്രതീക്ഷയാണ് കലോത്സം. അത് ഇല്ലാതാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE