കോഴിക്കോട്: വയനാട്ടില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എം.എസ്.എഫ് നേതാക്കളായ ശരീഫ് വടക്കയില്‍, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, ശാക്കിര്‍ പാറയില്‍, ടി.പി.എം ജിഷാന്‍, റഷാദ് വി.എം, സാബിത്ത് മായാനാട്, അനസ് കടലാട്ട്, ഷാജു റഹ്മാന് മാര്‍ച്ചിന് നേതൃത്വം നല്കി.