മന്ത്രി ജലീലിനെതിരെ എംഎസ്എഫ് യുപിഎസ്‌സി ചെയര്‍മാന് പരാതി നല്‍കി

കോഴിക്കോട്: യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷക്കെതിരെ ശ്രീ രമിത്തിന്റെ മുഖാമുഖ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും, യുപിഎസ്‌സിക്ക് പൊതുസമൂഹത്തിലുണ്ടായ കളങ്കത്തിന് സാധ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി യുപിഎസ്‌സി ചെയര്‍മാന്‍ അരവിന്ദ് സക്‌സേനക്ക് പരാതി നല്‍കി.

യുപിഎസ്‌സിയിലൂടെ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ നേടുന്ന റാങ്കുകളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറക്കും.കേരള ഉന്നത വിദ്യാഭ്യാസ മന്ത്രിയും, കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ചെയര്‍മാനുമായ കെ.ടി ജലീലിനോട് ആരോപണത്തിന് തെളിവുകള്‍ നല്‍കാന്‍ ഡുരെ ആവശ്യപ്പെടണമെന്നും, നല്‍കാത്ത പക്ഷം നടപടി വേണമെന്നും പരാതിയില്‍ ടി.പി അഷ്‌റഫലി ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE