കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്; എംഎസ്എഫിന് ചരിത്ര വിജയം

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ചരിത്ര വിജയം. അസ്മിന അഷ്‌റഫ്, സുഹൈല്‍ മുഹമ്മദ് ഖാലിദ്, മുഹമ്മദ് സ്വാലിഹ് തുടങ്ങി മൂന്നുപേര്‍ സെനറ്റില്‍ എംഎസ്എഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു.

സെനറ്റ് അംഗങ്ങളായി വിജയിച്ച എംഎസ്എഫ് പ്രതിനിധികളെ ആനയിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

അനുമോദന യോഗം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജനഃസെക്രട്ടറി എം.പി.നവാസ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ചെറുകുന്നോന്‍, ഷരീഫ് വടക്കേയില്‍, കെ.ടി.റൗഫ്, ജില്ലാ പ്രസിഡന്റ് സി.കെ.നജാഫ്, ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍, ഷാകിര്‍ ആഢൂര്‍, കെ.വി.ഹുദൈഫ്, മുഹമ്മദ് കുഞ്ഞി കുപ്പം, അഫ്‌നാസ് ചോറോട്, നസീര്‍ പുറത്തീല്‍, സ്വാഹിബ് മുഹമ്മദ്, അസ്മിന അഷ്‌റഫ്, മുഹമ്മദ് സാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ എംഎസ്എഫിന്റെ സജീവ ഇടപെടലുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ ചരിത്ര വിജയമെന്ന് മിസ്ഹബ് കീഴരിയൂര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സെനറ്റിലെ വിദ്യാര്‍ഥി പ്രാതിനിധ്യത്തിനു വേണ്ടി എംഎസ്എഫ് നടത്തിയ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് ഈ നേട്ടം.

സര്‍വകലാശാല ആസ്ഥാനത്തു നിന്നാരംഭിച്ച് ഗാന്ധി സര്‍ക്കിളില്‍ സമാപിച്ച പ്രകടനത്തിന് ജാസിര്‍.ഒ.കെ, ജംഷീര്‍ ആലക്കാട്, അക്രം അതിരകം, ഇജാസ് ആറളം, ഷംസീര്‍ പുഴാതി, ഷഹബാസ് കയ്യത്ത്, ആസിഫ് ചപ്പാരപ്പടവ്, അസ്ലം പാറേത്, അജ്മല്‍ ആറളം, റംഷാദ്.കെ.പി, തസ്ലീം അടിപ്പാലം, ഷഹബാസ് നിടുവാട്ട്, ബാസിത് മാണിയൂര്‍, നഹല സഹീദ് എന്നിവര്‍ നേതൃത്വം നല്‍കി.

SHARE