കോഴിക്കോട്: കാരാട്ട് റസാഖ് എം.എല്‍.എയുടെ വീട് ഉപരോധിച്ച എം.എസ്.എഫ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്നാസ് ചോറോട് ,കെ.ടി ജാസിം ,കെ.സി ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍, ജീലാനി, റാഷിദ് കാരക്കാട്, നവാസ് ഇല്ലത്ത് ,ഉമര്‍ സാലി, ജുനൈസ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള എം എസ് എഫ് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.ഒ കോളേജിലെ ഐ.എച്ച്.ആര്.ഡി ഫണ്ട് ചിലവാക്കിയതില്‍ 20 ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ എം.എല്‍.എയെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. എന്നാല്‍ ഇവരെ ആക്രമിക്കാന്‍ എം.എല്‍.എ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് എം.എല്‍.എയുടെ വീട് ഉപരോധിക്കുകയായിരുന്നു പ്രവര്‍ത്തകര്‍.