ആഭാസങ്ങള്‍ കുത്തിനിറച്ച് എസ്.എഫ്.ഐ മാഗസിന്‍; പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ബേഡകം മുന്നാട് പീപ്പിള്‍സ് കോളേജില്‍ എസ്.എഫ്.ഐ എഡിറ്റര്‍ ചുമതലയുള്ള ‘ഉറ മറച്ചത്’ എന്ന മാഗസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ലൈംഗിക സദാചാരത്തിന്റെ സകല സീമകളും ലംഘിക്കുന്ന മാഗസിന്‍ തുറന്നുനോക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കവര്‍ ചിത്രത്തിലും അകം പേജുകളിലും മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന ചിത്രങ്ങളും വാക്പ്രയോഗങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മാഗസിന്‍ പിന്‍വലിക്കണമെന്ന് എം.എസ്.എഫും കെ.എസ്.യുവും ആവശ്യപ്പെട്ടു. പോണ്‍ സൈറ്റുകളെ വെല്ലുന്ന ആഭാസങ്ങള്‍ നവോത്ഥാനം, വിപ്ലവം, ആവിഷ്‌ക്കാരം, സ്വാതന്ത്ര്യം തുടങ്ങിയ വിലാസത്തില്‍ അവതരിപ്പിക്കുന്ന ശൈലി ഖേദകരമാണെന്നും മാഗസിന്‍ പിന്‍വലിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ആവശ്യപ്പെട്ടു.

SHARE