എം എസ് എഫ് ദേശീയ എക്‌സിക്യൂട്ടീവ് നാളെ ഹൈദരാബാദില്‍

 

ഹൈദരാബാദ്: എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മീറ്റിനു ഹൈദരാബാദ് ഹോട്ടല്‍ ആന്മോള്‍ കോണ്ടിനെന്റില്‍ നാളെ തുടക്കമാവും. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണു മീറ്റില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഉന്നതകലാലയങ്ങളില്‍ സംഘ്പരിവാര്‍ നടപ്പിലാക്കുന്ന കാവിവല്‍ക്കരണത്തിനെതിരായും മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് പിന്തുണയോടെ ഞടട നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും രാജ്യത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തുന്നതിനായുള്ള കര്‍മ്മ പരിപാടികള്‍ക്ക് എക്‌സിക്യൂട്ടീവ് രൂപം നല്‍കും… രാജ്യത്തെ പിന്നാക്ക ദലിത് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ച് ദേശീയ കമ്മിറ്റി ഇതിനകം തുടക്കം കുറിച്ച ‘ ദേശീയ സ്‌കൂള്‍ പ്രവേശന കാമ്പയിന്‍ ‘, ഇ അഹമ്മദ് ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്പ് തുടങ്ങിയ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കും. ഇത് സംബന്ധമായി വിളിച്ച്ചേര്‍ത്ത പത്രസമ്മേളനത്തില്‍ ദേശീയപ്രസിഡന്റ് ടി പി അഷറഫലി , ജന:സിക്രട്ടറി എസ് എച്ച് മുഹമ്മദ് ഹര്‍ഷാദ് , ഭാരവാഹികളായ ഷമീര്‍ ഇ , എന്‍ എ കരീം , സിറാജ് നദ്വി , പി വി അഹമ്മദ് സാജു , അതീബ്മാസ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

SHARE