റാഞ്ചിയിലൂടെ ഹമ്മര്‍ ഓടിച്ചു ധോനി; വാ പൊളിച്ചു കിവീസ് താരങ്ങള്‍

നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ എന്തു ചെയ്യും!

 

 

dhoni_arrival_ranchi_1477ഇ്ന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ നാടായ റാഞ്ചിയിലാണ് സംഭവം. നാട്ടിലെത്തി പരിശീലനത്തിനായി റാഞ്ചിയിലൂടെ ഹമ്മറില്‍ പോകുന്ന ധോനിയേയാണ് കിവീസ് താരങ്ങള്‍ കണ്ടത്. ഹമ്മര്‍ ഓടിക്കുന്ന ധോനിയെ കണ്ട് അന്തം വിട്ടു നില്‍ക്കുന്ന കിവീസ് താരങ്ങളുടെ ഫോട്ടോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.dhoni_in_hummer_3_1477375

റാഞ്ചിയിലെ റോഡിലൂടെ ഹമ്മറോടിച്ച് പോകുന്ന ധോനിയെ ടീം ബസ്സിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടോം ലാഥമിന്റെയും റോസ് ടെയ്ലറുടെയും ഫോട്ടോയാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.dhoni_in_hummer_7_1477375

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള നാലാം ഏകദിനം ധോനിയുടെ നാടായ റാഞ്ചിയില്‍ ബുധനാഴ്ച്ചയാണ് നടക്കുന്നത്. ഇതിനടിയിലാണ് ന്യൂസീലന്‍ഡിന്റെ ടീം ബസ്സ് ധോനിയുടെ ഹമ്മറിനടുത്തെത്തിയത്. മുന്നോട്ട് നോക്കി വണ്ടിയോടിക്കുന്ന ധോനിയെ ചിരിയോടെ നോക്കുന്ന ലാഥമും ലാഥമിന്റെ ഒരു സീറ്റിന് പിറകിലിരുന്ന് അദ്ഭുതത്തോടെ വായ തുറന്നിരിക്കുന്ന ടെയ്ലറുമാണ് ഫോട്ടോയിലുള്ളത്.team-india-arrives-in-ranchi_7b13e102-9abf-11e6-a472-803c9c62b420