ടി-20യില്‍ നിന്ന് ധോണി മാറി നില്‍ക്കണം -ലക്ഷ്മണന്‍

ടി20 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി മാറി നില്‍ക്കണമെന്ന്‌ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്‍. ഇന്ത്യ- ന്യൂസിലന്റ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം വിലയിരുത്തവെയാണ് ധോണിയോട് യുവാള്‍ക്കുവേണ്ടി മാറി നില്‍ക്കണമെന്ന് ലക്ഷ്മണന്‍ പറഞ്ഞത്.  രണ്ടാം ടി-20യില്‍ രാജ്‌കോട്ടില്‍ ന്യൂസിലെന്റ് ഉയര്‍ത്തിയ 197 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 അവസാനിച്ചിരുന്നു. ധോണി കളിയില്‍ 37 പന്തില്‍ നിന്ന് 49 റണ്‍സ് നേടിയിരുന്നെങ്കിലും ഇന്ത്യക്ക് ജയിക്കാന്‍ അതുമതിയായിരുന്നില്ല.

ടി-20യില്‍ നാലമാനായാണ് ധോണിയിറങ്ങാറ്. പക്ഷെ വേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്താനുളള ധോണിയുടെ ശേഷിക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. അതിനുദാഹരണമാണ് രാജ്‌കോട്ടിലെ ധോണിയുടെ ഇന്നിങ്‌സ്. ഹര്‍ദ്ദിക് പാണ്ഡ്യ പുറത്തായ ശേഷം ക്രിസിലെത്തിയ ധോണി,  തുടക്കത്തില്‍ സ്‌കോര്‍ നേടുന്നതില്‍ നന്നേ വിഷമിച്ചു.ആദ്യ 18 പന്തില്‍ 16 റണ്‍സു മാത്രമാണ് ധോണി നേടിയത്. ആ സമയത്ത് കോഹ് ലി 160 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. കളിയുടെ അവസാനം ധോണി സ്‌കോറിങ് റേറ്റ് ഉയര്‍ത്തിയെങ്കിലും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ അതുമതിയാവില്ല. ധോണി യുവാള്‍ക്ക് അവസരം നല്‍കി മാറി നില്‍ക്കണം. വലിയ രാജ്യാന്തര മത്സരങ്ങള്‍ക്ക് അവര്‍ക്ക് പരിചയ സമ്പത്ത് അനിവാര്യമാണ്. ലക്ഷമണന്‍ പറഞ്ഞു. അതേസമയം ഏകദിനത്തില്‍ ധോണിയുടെ സാന്നിദ്ധ്യം ഇന്ത്യക്ക് ആവിശ്യമാണെന്നും ലക്ഷ്മണന്‍ കൂട്ടിചേര്‍ത്തു.

SHARE