എം.പി സ്ഥാനം മാത്രമല്ല, ഇതുംകൂടി ദയവായി വിശദീക്കരിക്കണമെന്ന് ഗൊഗോയിയോട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രാജ്യസഭാ എംപി സ്ഥാനത്തില്‍ വിശദീകരണം ചോദിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ രംഗത്ത്. രാജ്യസഭാ എം.പിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് ശേഷം എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്ന ഗൊഗോയുടെ ആദ്യ പ്രതികരണത്തിന് പിന്നാലെയാണ് എം.പി സ്ഥാനം മാത്രമല്ല മറ്റുപലതിലും കൂടി ദയവായി വിശദീക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തത്.

സത്യപ്രതിജ്ഞ ചെയ്ത ശേഷം ”ഞാന്‍ ഇത് സ്വീകരിച്ചതിന്റെ കാരണം മാധ്യമങ്ങളോട് വിശദമായി വിശദീകരിക്കും” മെന്ന് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് ഇതോക്കെയെന്നുകൂടി ദയവായി വിശദീകരിക്കുക, കപില്‍ ട്വീറ്റ് ചെയ്തു.
1) നിങ്ങളുടെ സ്വന്തം കാര്യത്തില്‍ അദ്ധ്യക്ഷത വഹിച്ചു
2) മുദ്രയിട്ട കവറിലെ നിയമശാസ്ത്രം
3) ഇലക്ട്രോറല്‍് ബോണ്ട് പ്രശ്‌നം ഏറ്റെടുക്കാത്തത്
4) റഫാല്‍ കേസിലെ ക്ലീന്‍ ചിറ്റ്
5) സിബിഐ ഡയറക്ടറെ നീക്കംചെയ്യല്‍.
കപില്‍ സിബല്‍ അക്കമിട്ട് ചോദിച്ചു.

രാജ്യസഭാ എം.പിയായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് ശേഷം ആദ്യ പ്രതികരണവുമായെത്തിയ രഞ്ജന്‍ ഗൊഗോയ്, രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നനു. എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്നും ഗൊഗോയ് പറഞ്ഞു. ഗുവാഹതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തി. ഇത്രയും നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ താന്‍ ഇന്ത്യന്‍ നീതിന്യായപീഠത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് കട്ജു പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ 20 വര്‍ഷം ഞാന്‍ അഭിഭാഷകനായിരുന്നു. 20 വര്‍ഷം ജഡ്ജിയുമായിരുന്നു. എനിക്കൊരുപാട് നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും അറിയാം. എന്നാല്‍ ഇത്രയും നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഞാന്‍ ഇന്ത്യന്‍ നീതിപീഠത്തില്‍ കണ്ടിട്ടില്ല. ഈ മനുഷ്യനെക്കൊണ്ടില്ലാത്ത ഒരു ഉപദ്രവവും ഉണ്ടായിരുന്നില്ല.’, കട്ജു പറഞ്ഞു.