മധ്യപ്രദേശ് സസ്‌പെന്‍സ് തുടരുന്നു; വെല്ലുവിളിച്ച് കമല്‍നാഥ്, സഭ വിട്ട് ഗവര്‍ണര്‍

ഭോപാല്‍: നിയമസഭയില്‍ വിശ്വാസംതേടണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം നിലനില്‍ക്കെ മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനോട് ഇന്ന് ഫ്‌ലോര്‍ ടെസ്റ്റ് നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സ്പീക്കര്‍ ആണെന്ന നിലപാടിലാണ് കമല്‍നാഥ്. ഇതോടെ മധ്യപ്രദേശ് പ്രതിസന്ധി തുടരുന്ന അവസ്ഥയിലായി.

നിയമസഭാ നടപടികള്‍ ആരംഭിച്ച ശേഷം ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ സഭ വിട്ടുപോയി. എല്ലാവരും ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്, അത് മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുത്തും, എന്ന് പറഞ്ഞാണ് ഗനലര്‍ണര്‍ സഭ വിട്ടത്.

അതേസമയം, വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് കത്തെഴുതിയിരുന്നു. ഭരണഘടനയും നടപടിക്രമവും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു, കമല്‍നാഥ് കത്തില്‍ എഴുതിയത്. ഇത് വ്യക്തമാക്കുന്ന രീതിയിലാണിപ്പോള്‍ ഗവര്‍ണര്‍ സഭ വിട്ടുപോയത്.

അതേസമയം, സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ വെല്ലുവിളിച്ചും കമല്‍നാഥ് രംഗത്തെത്തി.
തന്റെ എംഎല്‍എമാരില്‍ രണ്ട് ഡസനോളം പേരെ ‘ബന്ദികളാക്കി’ കൈവശം വച്ചതായി ആരോപിച്ച വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവിശ്വസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ വെല്ലുവിളിച്ചു കമല്‍നാഥ് രംഗത്തെത്തി.
തന്റെ എംഎല്‍എമാരില്‍ രണ്ട് ഡസനോളം പേരെ ‘ബന്ദികളാക്കി’ കൈവശം വച്ചതായി ആരോപിച്ച കമല്‍നാഥ്, വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവിശ്വസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ വെല്ലുവിളിച്ചു