സ്ത്രീ വര്‍ഗത്തിന് 1000 വര്‍ഷമായി പ്രവേശനമില്ല; പെണ്‍പൂച്ചകള്‍ക്ക് കയറാം: അറിയാം ഈ സ്ഥലത്തെക്കുറിച്ച്

സൂറിക്: ഗ്രീക്ക് താപസ്യ സ്വയംഭരണ റിപ്പബ്ലിക്കായ, റിപ്പബ്ലിക്ക് ഓഫ് മൗണ്ട് ആതോസ് 1000 വര്‍ഷത്തിലേറെയായി സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാതെ നിലകൊള്ളുന്നു. സ്ത്രീ വര്‍ഗത്തില്‍ പെണ്‍പൂച്ചകള്‍ക്കു മാത്രമാണ് ഇവിടെ പ്രവേശനം. യൂറോപ്പില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് ആതോസ് എന്ന ഗ്രീക്ക് ഉപഭൂഖണ്ഡം സന്ദര്‍ശിക്കുവാന്‍ പുരുഷന്മാര്‍ക്ക് മാത്രമേ അനുവാദമുള്ളൂ.

1045 ലാണ് സ്ത്രീകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള നിയമം നിലവില്‍ വന്നത്. ഇതനുസരിച്ച് സ്ത്രീകളുമായി വരുന്ന കപ്പലുകള്‍ക്ക് 500 മീറ്റര്‍ അകലെ മാത്രമേ നങ്കൂരമിടാന്‍ അനുവാദമുള്ളൂ. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി പറയുന്നത് സൈപ്രസിലേക്കുള്ള സന്യാസിമാരുടെ യാത്രാമധ്യേ അവര്‍ ആതോസ് ദ്വീപില്‍ എത്തുകയും സന്യാസി ശ്രേഷ്ഠന്‍മാര്‍ക്ക് ഈ സ്ഥലം ഏറെ ഇഷ്ടമാവുകയും കന്യാമറിയത്തിന് ആയി ഈ സ്ഥലം സമര്‍പ്പിക്കുകയും ചെയ്തു എന്നാണ്.

335.63 സ്‌ക്വയര്‍ കിലോ മീറ്റര്‍ വലിപ്പമുള്ള ഈ ഗ്രീക്ക് സ്വയംഭരണ സന്യാസ റിപ്പബ്ലിക്, കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യൂമെനിക്കല്‍ പാത്രിയാര്‍ക്കീസിന് കീഴിലുള്ള സന്യാസ ശ്രേഷ്ഠന്മാരാണു ഭരിക്കുന്നത്. കര്‍ശന ചിട്ടകളോടെയുള്ള ഓര്‍ത്തഡോക്‌സ് സന്യാസിമാരാണ് ഉപദ്വീപു നിവാസികള്‍. കുത്തനെയുള്ള മലഞ്ചെരുവിലായി 20 ആശ്രമങ്ങളാണ് ഉള്ളത്.

പെണ്‍ജീവജാലങ്ങളില്‍, പെണ്‍പൂച്ചകള്‍ക്ക് മാത്രമാണ് ഈ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉള്ളത്. അതിനു തക്കതായ കാരണവും ഉണ്ട്, രാജ്യത്തെ പാമ്പുകളുടെയും എലികളുടെയും ശല്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണിത്. മറ്റു മതക്കാര്‍ക്കും ദീപില്‍ പ്രവേശനമില്ല, ഒരു ദിവസം പത്തു പുരുഷന്മാരെ മാത്രമേ ഇവിടം സന്ദര്‍ശിക്കുവാന്‍ അനുവദിക്കൂ. അതും പ്രത്യേക എന്‍ട്രി പാസോടുകൂടി മാത്രം. സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോളി ആതോസില്‍ സന്ദര്‍ശകര്‍ക്ക് താമസം സൗജന്യമാണ്.

SHARE