നികുതി വെട്ടിപ്പ്: അന്വേഷണവുമായി സുരേഷ്‌ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് െ്രെകംബ്രാഞ്ച്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കേസന്വേഷണവുമായുള്ള സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ല. കേസില്‍ െ്രെകംബ്രാഞ്ച് മുമ്പാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ് െ്രെകം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ .
കേസന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി സുരേഷ് ഗോപിക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു .രണ്ട് ആഡംബര കാറുകളുടെ ഉടമയായ സുരേഷ്‌ഗോപി പോണ്ടിച്ചേരിയിലും ഡല്‍ഹിയിലുമാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിനിമാ താരങ്ങളായ ഫഹദ്ഫാസിലും അമലപോളും ഇതേ രീതിയില്‍ നികുതിവെട്ടിച്ചെന്ന് കേസുണ്ടായിരുന്നു. കേസില്‍ അകപ്പെട്ടപ്പോള്‍ കുറ്റമേറ്റ് പറഞ്ഞ് ഫഹദ് നികുതി അടച്ചിരുന്നു. 19ലക്ഷം രൂപയാണ് ഫഹദ് അടച്ചത്.