വാഹന ഇന്‍ഷുറന്‍സ് പ്രമീയം നല്‍കേണ്ടത് ഇനി ഡ്രൈവിംങ് ശീലം അടിസ്ഥാനമാക്കി

വാഹന ഇന്‍ഷുറന്‍സ് പ്രമീയം നല്‍കേണ്ടിവരിക ഇനി ഡ്രൈവിങ് ശീലത്തിന്റെ അടിസ്ഥാനത്തില്‍.ഇതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കൈമാറി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചായിരിക്കും വാഹനമോടിക്കുന്ന ശീലം നിരീക്ഷിക്കുക. വാഹനത്തിന്റെ ഉപയോഗം, മൊത്തം യാത്രചെയ്ത കിലോമീറ്റര്‍, നിങ്ങളുടെ ഡ്രൈവിങ് ശീലം എന്നിവയാണ് പ്രീമിയം നിശ്ചയിക്കാന്‍ പരിഗണിക്കുക.

ഇന്‍ഷുറന്‍സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ആയിരിക്കും ഡാറ്റ ശേഖരിക്കുക. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ വിവരങ്ങള്‍ പരിശോധിക്കാന്‍ അവസരമുണ്ടാകും. ഇതുപ്രകാരം ഓരോരുത്തരുടെയും ശീലത്തിനനുസരിച്ച് വ്യത്യസ്തമായ പ്രീമിയമാകും അടയ്‌ക്കേണ്ടിവരിക.

SHARE