മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസിനു മുന്നിലിട്ട് മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ അമ്മ; വീഡിയോ പുറത്ത്

ഇന്‍ഡോര്‍: മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസിനു മുന്നിലിട്ട് പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിലായ പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. പൊലീസിന്റെ സമ്മതത്തോടെയാണ് പ്രതിയെ മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ പ്രതിയുടെ കരണത്ത് നിരന്തരം അടിക്കുമ്പോഴും പൊലീസ് ഒന്നും പ്രതികരിക്കാതെ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

SHARE