മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊന്നു;അമ്മ അറസ്റ്റില്‍

മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മ അറസ്റ്റില്‍. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. റേച്ചര്‍ ഹെന്റി എന്ന 22 കാരിയാണ് പൊലീസ് പിടിയിലായത്. റേച്ചല്‍ ഹെന്റിയുടെ ഫീനിക്‌സിലെ വീട്ടില്‍ പൊലീസ് എത്തുമ്പോള്‍ മൂന്നും രണ്ടും വയസുള്ള കുട്ടികളും 7 മാസം പ്രായമുള്ള കൈക്കുഞ്ഞും സോഫയില്‍ ഉറങ്ങുന്ന പോലെ കിടക്കുകയായിരുന്നു. കിടപ്പില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ തന്നെ പൊലീസിന് അപകടം പിടികിട്ടി. കുട്ടികളെ പ്രാഥമിക ശുശ്രൂഷയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം വിജയിച്ചില്ല.

റേച്ചല്‍ മയക്കുമരുന്നിന് അടിമയായിരുന്നു. റേച്ചലിന്റെ ലഹരി ഉപയോഗത്തിന്റെ പേരില്‍ കുട്ടികളെ നേരത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുട്ടികളെ അപകടപ്പെടുത്തിയതായി സമ്മതിച്ച റേച്ചല്‍ എന്തിനിത് ചെയ്‌തെന്നും വെളിപ്പെടുത്തിയിട്ടില്ല. കുട്ടികളെ ഓരോരുത്തരായി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു എന്നാണ് കുറ്റസമ്മതം.

SHARE