വീട്ടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ചനിലയില്‍ കണ്ടെത്തി

കരുനാഗപ്പള്ളി: അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ദേവീകൃപയില്‍ വത്സലയും മകള്‍ ഷേര്‍ളിയുമാണ് മരിച്ചത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ ഗ്യാസ് ഗോഡൗണിലെ തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സിലും പൊലീസിലും അറിയിക്കുകയായിരുന്നു.

പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകത്തിയ നിലയിലാണ് ഇരുവരേയും കണ്ടത്. കരുനാഗപ്പള്ളി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

SHARE