അമ്മ ബൈക്കില്‍ നിന്ന് വീണു, നാട്ടുകാരെ പേടിച്ച് വണ്ടി നിര്‍ത്താതെ മകന്‍

ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്രചെയ്ത വീട്ടമ്മ റോഡില്‍ തെറിച്ചു വീണു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. 69 വയസ്സുള്ള എറണാകുളം ജില്ലക്കാരിയായ വീട്ടമ്മയാണ് ദേശീയപാതയില്‍ ബൈക്കില്‍ നിന്നു വീണത്. ബൈക്കോടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്.

വീട്ടമ്മയെ പൊലീസ് എത്തി ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കി. ഇവര്‍ക്ക് നിസാര പരുക്കുണ്ട്. പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭയന്ന് മകന്‍ മാറിനില്‍ക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യര്‍ത്ഥിച്ചതായി പൊലീസ് പറഞ്ഞു.

SHARE