കണ്ണൂരില്‍ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റില്‍ വീണു; കുട്ടി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു. അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. ചക്കരക്കല്‍ സോനാ റോഡിലാണ് സംഭവം. കെ രാജീവ്-പ്രസീന ദമ്പതികളുടെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റില്‍ അമ്മയും കുഞ്ഞും വീഴുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി ഏറെ സാഹസപ്പെട്ടാണ് അമ്മയെ പുറത്തെടുത്തത്. കുഞ്ഞിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

SHARE