പാലക്കാട് അമ്മയേയും മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് അമ്മയെയും മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാത്തൂര്‍ പല്ലന്‍ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24), മക്കള്‍ ആഗ്‌നേഷ് (5), ആഗ്‌നേയ (5 മാസം) എന്നിവരാണു മരിച്ചത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ് മഹേഷ്.

ജോലിക്കു പോയ മഹേഷ് ഉച്ചഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആഗ്‌നേഷിനെ കിടക്കയിലും ആഗ്‌നേയയെ തൊട്ടിലിലും മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടത്. മുറിയില്‍ റൊട്ടി, ശീതളപാനീ!യം, കുപ്പി എന്നിവ കണ്ടെത്തി.

രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസിക പ്രശ്‌നങ്ങളുണ്ടായതായി മഹേഷ് പറഞ്ഞു. ഇതിനു ചികിത്സ നടത്തുന്നതായും ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കു പോയ ഇവര്‍ 2 ദിവസം മുന്‍പാണു ഭര്‍തൃവീട്ടിലെത്തിയത്. സംസ്‌കാരം ഇന്നു നടക്കും.

SHARE