‘മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ അവന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു’; പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മാതാവ്

ന്യൂഡല്‍ഹി: മറ്റുള്ളവര്‍ക്ക് ആവശ്യനേരത്ത് സഹായമെത്തിക്കാന്‍ അവന്‍ എപ്പോഴും ഒന്നാമനായിരുന്നുവെന്ന് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മാതാവ് നീലാ സാഠേ. ‘മഹത്വമുള്ള മകനായിരുന്നു അവന്‍. മറ്റുള്ളവര്‍ക്ക് ആവശ്യനേരത്ത് സഹായമെത്തിക്കാന്‍ എപ്പോഴും ഒന്നാമനായിരുന്നു’ എന്നാണ് നീലാ സാഠേ പറഞ്ഞത്. എന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് വസന്ത് സാഠേ എയര്‍ ഇന്ത്യയിലെത്തും മുമ്പ് വ്യോമസേനയിലെ വിദഗ്ധ വൈമാനികരിലൊരാളായിരുന്നു. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തിയ അദ്ദേഹം 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോള്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ദുബായിയില്‍ നിന്ന് വന്ന എയര്‍ഇന്ത്യാ വിമാനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ പൈലറ്റ് ദീപക് സാഠേയും കോ പൈലറ്റും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

SHARE