ന്യൂഡല്‍ഹി: താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിന് പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് 2018 ജനുവരി 24ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു.