ആദ്യമായി രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം പതിനായിരം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ഒറ്റ ദിവസം പുതിയ രോഗികളുടെ എണ്ണം പതിനായിരം കടന്നു.ഒറ്റ ദിവസത്തിനിടെ 10,956 പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുകയും 396 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മരണ നിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇത്രയും വര്‍ധന ഇതാദ്യമാണ്. കൊറോണവൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഇന്ത്യയിലുള്ളതിനേക്കാള്‍ കൂടുതല്‍ രോഗബാധിതരുള്ളത്.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയിട്ടുണ്ട്. 8498 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. 1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,47,195 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്തു.

SHARE