ബംഗളൂരുവില്‍ എയര്‍ ഷോക്കിടെ വന്‍ തീപ്പിടിത്തം ; നൂറിലേറെ കാറുകള്‍ കത്തി നശിച്ചു

ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്‌നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് എയര്‍ ഷോ താത്കാലികമായി നിര്‍ത്തിവെച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായതായി. അപകടത്തില്‍ ആളപായമോ പരിക്കോ ഇതേവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടത്തിന്റെ ദൃശയങ്ങള്‍ കാണാം

SHARE