സദാചാര ഗുണ്ടായിസം: നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു

എടരിക്കോട്: കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടായിസം ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ച് സാജിദിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

സാജിദിനെ പൊലീസിന് കൈമാറിയെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. പിന്നീട് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

SHARE