യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്.
വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനാശാസ്യം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പ്രദേശത്തെ 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ ശേഷം അവരേയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ ആള്‍ക്കൂട്ടം ഉപദ്രവിക്കുകയും പിന്നീട് ഇയാള്‍ ബോധരഹിതനായപ്പോള്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. ആദ്യഘട്ട പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലക്കേറ്റ ക്ഷതം വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു.

ഇതോടെയാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിലേക്ക് പൊലീസ് എത്തിയത്.

SHARE