ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

കുന്താപുരം: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കുന്താപുരം വന്ദ്സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനമിടിച്ചതാണ് അപകടകാരണമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. അതേസമയം ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമല്ല.

ബെംഗളൂരുവില്‍ ബേക്കറി നടത്തുന്ന രഘുവിന്റെ ഭാര്യയാണ് സുരേഖ. പരിക്കേറ്റ രഘുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശോത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.

SHARE