കൊച്ചി: ആഗോള തലത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ ജനപ്രീതി കണ്ടെത്താന്‍, ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 2016ലെ ഏറ്റവും ജനപ്രീതിയുള്ള മലയാള താരമായി കാവ്യമാധവന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന നടന് ജയസൂര്യയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കാവ്യ ഈ വര്‍ഷം ഒന്നാമതെത്തിയത്.
കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു കാവ്യ. 2015ല്‍ രണ്ടാമതെത്തിയിരുന്ന നിവിന്‍ പോളി ഇക്കുറി മൂന്നാമതായി. ഏഴാം സ്ഥാനത്തായിരുന്ന മഞ്ജുവാര്യര്‍ നാലാമതെത്തി. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാര്‍വതി ഈ വര്‍ഷം പട്ടികയില്‍ ആദ്യമായി ഇടംനേടിയ നയന്‍താരക്കൊപ്പം അഞ്ചാംസ്ഥാനം പങ്കിട്ടു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ എന്നിവയെപ്പറ്റി മുന്നറിയിപ്പു നല്കുന്ന മക്ഫെയുടെ പത്താമത് സര്‍വേയാണിത്.
ആദ്യ പത്തു സ്ഥാനങ്ങളിലുള്ള താരങ്ങളുടെ പട്ടിക ഇങ്ങനെ: 1. കാവ്യാമാധവന്, 2. ജയസൂര്യ, 3. നിവിന്‍ പോളി, 4. മഞ്ജുവാര്യര്‍, 5. പാര്‍വതി, 6. നയന്‍താര, 7. നമിത പ്രമോദ്, 8. മമ്മൂട്ടി, 9. പൃഥ്വിരാജ്, 10. റീമ കല്ലിങ്കല്‍.