കോഴിക്കോട്: സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കത്തിന് ആശംസകളുമായി മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാലിന്റെ ആശംസ.
‘ലോകരാജ്യങ്ങള്‍ നമ്മുടെ
കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ
വീരചരിത്രകഥകള്‍ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബര്‍ 12ന്.. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു..’-മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.